സ്വത്ത് എഴുതികൊടുക്കാത്തതിന് മകൻ പിതാവിനെ ക്രൂരമായി മർദിച്ചു

അഞ്ചൽ: സ്വത്ത് എഴുതികൊടുക്കാത്തതിന് മകൻ വയോധികനായ പിതാവിനെ ക്രൂരമായി മർദിച്ചു. ഇടമുളയ്ക്കൽ ചെമ്പകരാമനല്ലൂർ കാഞ്ഞിരംവിള മേലതിൽ വീട്ടിൽ ഫിലിപ്പി (70) നാണ് മർദനമേറ്റത്. ഇദ്ദേഹം അഞ്ചൽ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഫിലിപ്പിന്‍റെയും ഭാര്യയുടെയും പേരിലുള്ള എട്ട് സെന്‍റ് പുരയിടവും വീടും (35) തന്‍റെ പേരിൽ എഴുതിക്കൊടുക്കണമെന്നാവശ്യപ്പെട്ട് മകൻ ലിനു നിരന്തരം ഫിലിപ്പിനെ ഉപദ്രവിക്കാറുണ്ടായിരുന്നുവത്രേ. കഴിഞ്ഞ ദിവസവും രാത്രിയിൽ ഇതേ ചൊല്ലി വീട്ടിൽ ഇരുവരും തർക്കത്തിലായി.

കട്ടിലിൽ കിടന്ന തന്നെ തള്ളിത്താഴെയിട്ട് കൈ പിടിച്ച് തിരിക്കുകയും കഴുത്തിനും മുതുകത്തും നെഞ്ചത്തും ചവിട്ടുകയും കൊടുവാൾ കൊണ്ട് തലയിൽ അടിക്കുകയും ചെയ്തതായാണ് ഫിലിപ്പ് പൊലീസിലും ആശുപത്രിയിലും പരാതിപ്പെട്ടിരിക്കുന്നത്. അഞ്ചൽ പൊലീസ് കേസെടുത്തു.

Tags:    
News Summary - The son beat father in anchal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.