കാഞ്ഞങ്ങാട്: ജ്യേഷ്ഠന്റെ വെട്ടേറ്റ് അനുജന്റെ നില ഗുരുതരം. കഴുത്തിനും നെഞ്ചിനും ഉൾപെടെ പരിക്കേറ്റ യുവാവിനെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പനത്തടി മാട്ടക്കുന്നിലെ കെ. ഗോവിന്ദനാണ് (48) വെട്ടേറ്റത്. സഹോദരൻ കേശവനെ (54) രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് സംഭവം. വാക്കത്തികൊണ്ട് കഴുത്തിനും നെഞ്ചിനും വെട്ടി.
തടയാൻ ശ്രമിച്ചപ്പോൾ കൈക്കും വെട്ടേറ്റു. സഹോദരനെ കൊല്ലണമെന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് കേസ്. സ്ഥലത്തിന്റെ അതിരിലെ ചവറ് വെട്ടിയത് ചോദ്യം ചെയ്തതാണ് കേശവനെ പ്രകോപിപ്പിച്ചത്. സയൻറിഫിക് വിദഗ്ധർ ഉൾപെടെ ഉച്ചയോടെ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവെടുത്തു. അത്യാഹിത വിഭാഗത്തിൽ കഴിയുന്ന ഗോവിന്ദനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതിയെ രാത്രി ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.