നിലമ്പൂര്‍: നഗരത്തിലെ ജ്വല്ലറിയില്‍ മോഷണത്തിന് ശ്രമിച്ച യുവാവിനെ പിടികൂടി. പോത്തുകല്ല് കവളപ്പാറ ഇളമുടിയില്‍ പ്രവീണാണ് (25) നിലമ്പൂര്‍ പൊലീസിെൻറ പിടിയിലായത്. ബുധനാഴ്ച പുലർച്ച നിലമ്പൂര്‍ ട്രഷറി ബില്ഡിങ്ങിെൻറ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണക്കടയുടെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് ട്രഷറി ഗാര്‍ഡ് അറിയിച്ചത് പ്രകാരം സ്റ്റേഷനില്‍ നിന്ന് പൊലീസെത്തിയാണ് ഇയാളെ പിടികൂടിയത്.
ചുറ്റിക, ഇരുമ്പ് ദണ്ഡ്, ഉളി എന്നിവയടങ്ങിയ സ്കൂള്‍ ബാഗ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെത്തി. ആലപ്പുഴയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതില്‍ ഒരു കുട്ടിയുണ്ട്. കുട്ടിക്ക് വാങ്ങിയ ഉടുപ്പുകളും ബാഗിലുണ്ടായിരുന്നു. പിണങ്ങിപ്പോയ ഭാര്യയെ അനുനയിപ്പിക്കാന്‍ കുട്ടിക്ക് സ്വര്‍ണമാലയുമായി ആലപ്പുഴയിലേക്ക് പോകാനായിരുന്നു മോഷണപദ്ധതിയെന്ന് യുവാവ് മൊഴി നല്കി. ഇയാൾ ചോറ്റാനിക്കര തിരുവാണിയൂരിൽ ഹോട്ടല്‍ ജോലിയും തൊടുപുഴ വെങ്ങല്ലൂരില്‍ കാന്‍സര്‍ സെൻററില്‍ വെല്‍ഡിങ് ജോലിയും ചെയ്തിരുന്നു.
ജൂൈല 20ന് മലപ്പുറം കോട്ടപ്പടിയിലെ ജ്വല്ലറിയില്‍ ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തി കടക്കാരെൻറ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാലയെടുത്ത് ഓടിയ പ്രവീണിനെ കടക്കാരും നാട്ടുകാരും പിടികൂടിയിരുന്നു. മാല തിരിച്ച് കിട്ടിയതിനാല്‍ കടക്കാര്‍ക്ക് പരാതിയില്ലെന്നറിയിച്ചതോടെ പൊലീസ് വീട്ടുകാരോടൊപ്പം വിട്ടയക്കുകയായിരുന്നു. നിലമ്പൂര്‍ ഇന്‍സ്പെക്ടര്‍ ടി.എസ്. ബിനുവിെൻറ നേതൃത്വത്തില്‍ എസ്.ഐമാരായ നവീൻ ഷാജ്, എം. അസൈനാര്‍, എ.എസ്.ഐമാരായ മുജീബ്, അന്‍വര്‍, സീനിയര്‍ സി.പി.ഒ സതീഷ്, സി.പി.ഒ രജീഷ്, നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.