ഇരവിപുരം: വീടിന് മുൻവശത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡ് കുത്തിത്തുറന്ന് മോഷണം നടത്തിയ കാപ്പ പ്രതിയും സഹായിയും പിടിയിലായി. അയത്തിൽ താഴത്തുവിള വയലിൽ വീട്ടിൽ പ്രസീത് (26), ഇയാളുടെ സഹായിയായ വടക്കേവിള എസ്.വി നഗർ പുത്തൻ പണയിൽ വീട്ടിൽ അനന്തു (27) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. അയത്തിൽ സ്വദേശിനിയായ ഷാജിതയുടെ ഓട്ടോറിക്ഷയിലാണ് മോഷണം നടത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വീടിന് മുൻവശത്തുള്ള റോഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡ് കുത്തിത്തുറന്ന പ്രസീത് 30,000 രൂപയും മൊബൈൽ ഫോൺ, എ.ടി.എം കാർഡ്, എന്നിവ കൈക്കലാക്കിയ ശേഷം സഹായിയായ അനന്തുവിനൊപ്പം കടന്നു. പ്രസീത് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ള ആളാണ്. കരുതൽ തടങ്കലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്. ഇരവിപുരം ഇൻസ്പെക്ടർ ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐ അജേഷ്, സി.പി.ഒമാരായ അനീഷ്, സുമേഷ്, മനോജ്, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.