ചങ്ങനാശ്ശേരി: അമ്പലങ്ങളുടെയും പള്ളികളുടെയും കാണിക്കവഞ്ചികളിൽനിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ മംഗലശ്ശേരി കടവ് കോളനിയിൽ മണിയനാണ് (55) പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്തുടർന്നാണ് പിടികൂടിയത്. ജില്ലയിൽ ഉത്സവസീസൺ തുടങ്ങിയതിനാൽ രാത്രി പരിശോധന കർശനമാക്കാൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരുന്നു. മോഷണത്തിനുപയോഗിക്കുന്ന ആയുധങ്ങളും കണ്ടെടുത്തു. വിശദമായ ചോദ്യംചെയ്യലിൽ ചങ്ങനാശ്ശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പല അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്കവഞ്ചികളിൽനിന്നും പണം അപഹരിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസ്, എസ്.ഐ രവീന്ദ്രൻ ആചാരി, ആനന്ദക്കുട്ടൻ, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, അജേഷ് കുമാർ, കുര്യാക്കോസ് എബ്രഹാം, തോമസ് രാജു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.