ഷം​സാ​ദ്​

പള്ളിയിൽ മോ​ഷ​ണം: പ്ര​തി പി​ടി​യി​ൽ

ക​ഞ്ചി​ക്കോ​ട്: പള്ളിയിൽ മോ​ഷ​ണം ന​ട​ത്തി​യ​യാ​ളെ ക​സ​ബ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ച​ട​യ​ൻ​കാ​ലാ​യി സു​ന്നി ജു​മാ മ​സ്ജി​ദി​ലെ നേ​ർ​ച്ച​കു​റ്റി​യി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ സു​ൽ​ത്താ​ൻ ബ​ത്തേ​രി മ​ല​വ​യ​ൽ തൊ​വ​രി​മ​ല മൂ​ർ​ക്ക​ൻ വീ​ട്ടി​ൽ ഷം​സാ​ദാ​ണ് (34) അ​​റ​​സ്റ്റി​​ലാ​​യ​​ത്.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 18നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​​തി വി​വി​ധ മോ​​ഷ​​ണ കേ​സു​ക​ളി​​ൽ നി​ര​വ​​ധി ത​​വ​​ണ ജ​​യി​​ൽ ശി​ക്ഷ അ​​നു​​ഭ​​വി​​ച്ചി​​ട്ടു​​ണ്ട്. നി​ല​വി​ൽ ത​മി​ഴ്നാ​ട് വേ​ദ​സ​ന്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​ന കേ​സ്സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​തി ദി​ണ്ടി​ഗ​ൽ ജി​ല്ല ജ​യി​ലി​ൽ റി​മാ​ൻ​ഡി​ലാ​ണ്. ക​സ​ബ സി.​ഐ എ​ൻ.​എ​സ്. രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ എ​സ്. അ​നീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​നി​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. 

Tags:    
News Summary - Theft in the church: the accused was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.