സിംഗപ്പൂർ: വിമാനത്താവളത്തിലെ കടകളിൽനിന്ന് വിലപിടിപ്പുള്ള ഉൽപന്നങ്ങൾ മോഷ്ടിച്ച കേസിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് സിംഗപ്പൂർ കോടതി.
സിംഗപ്പൂരിലെ ചാങ്കി വിമാനത്താവളത്തിലെ അഞ്ചിലേറെ കടകളിൽനിന്ന് 1.14 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ 37കാരനായ സിങ് സാഗറിനെയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ടെർമിനൽ മൂന്നിലെ ഡിപാർച്ചർ ട്രാൻസിറ്റ് ഭാഗത്തെ കടകളിൽനിന്ന് സ്റ്റേഷനറി, ചോക്ലറ്റ്, ജ്വല്ലറി എന്നിവയാണ് ഇയാൾ മോഷ്ടിച്ചത്. മാർച്ച് 23ന് മൂന്ന് മണിക്കൂർ കൊണ്ടായിരുന്നു വൻ മോഷണം.
ഡബ്ല്യു.എച്ച് സ്മിത് ബുക്ക് സ്റ്റോറിൽനിന്ന് സ്റ്റേഷനറി വസ്തുക്കളും പവർ ബാങ്കും അടക്കം 35,000 രൂപയുടെ വസ്തുക്കൾ കവർന്നായിരുന്നു തുടക്കം. തുടർന്ന് കൊക്കോ ട്രീസ് കാൻഡി, ഡിസ്കവർ സിംഗപ്പൂർ, കബൂം ടോയ്, വിക്ടോറിയ സീക്രട്ട് തുടങ്ങിയ സ്റ്റോറുകളിൽനിന്നാണ് മോഷണം നടത്തിയത്. ഇയാളെ പിന്നീട് പിടികൂടുകയും സിംഗപ്പൂർ വിടുന്നതിൽനിന്ന് തടയുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.