ഗാന്ധിനഗർ: വഴിയരികിൽ യുവാവിനെ തടഞ്ഞുനിർത്തി പണംകവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കൽ വീട്ടിൽ മെയ്മോനാണ് (41) അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽനിന്ന അതിരമ്പുഴ സ്വദേശിയായ യുവാവിനെ മോട്ടോർസൈക്കിളിൽ എത്തിയ മെയ്മോനും സുഹൃത്തും ചേർന്ന് ദേഹോപദ്രവം ഏൽപിക്കുകയും പോക്കറ്റിലെ 24,800 രൂപ ബലമായി പിടിച്ചുപറിക്കുകയുമായിരുന്നു. മെയ്മോനെതിരെ ഗാന്ധിനഗർ സ്റ്റേഷനിൽ വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കൂട്ടുപ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ സുധി കെ.സത്യപാൽ, സി.പി.ഒമാരായ പി.വി. പ്രവീനോ, ഷാമോൻ, വി.കെ. അനീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.