റ​ഷീ​ദ്

വ​ണ്ടൂ​രി​ലെ മോ​ഷ​ണം; അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് ക​ട്ട​ർ റ​ഷീ​ദ് പി​ടി​യി​ൽ

വ​ണ്ടൂ​ർ: മ​ഞ്ചേ​രി റോ​ഡി​ലെ ക​ട​യി​ൽ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വ് എ​ട​വ​ണ്ണ പെ​ര​ക​മ​ണ്ണ സ്വ​ദേ​ശി വെ​ള്ളാ​ട്ടു​ചോ​ല റ​ഷീ​ദ് എ​ന്ന ക​ട്ട​ർ റ​ഷീ​ദി​നെ (50) പൊ​ലീ​സും നി​ല​മ്പൂ​ർ ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ 12ന് ​പു​ല​ർ​ച്ചെ വ​ണ്ടൂ​ർ മ​ഞ്ചേ​രി റോ​ഡി​ലു​ള്ള കെ.​എ.​കെ സ്റ്റീ​ൽ​സ് ആ​ൻ​ഡ് സി​മ​ന്റ് ക​ട​യി​ൽ​നി​ന്ന് 52,000 രൂ​പ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ലാ​ണ് വ​ണ്ടൂ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ. ​സ​ലീ​മി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മോ​ഷ​ണ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും മു​ഖം മ​റ​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​തി​യെ തി​രി​ച്ച​റി​യാ​നാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​ത്. പി​ടി​യി​ലാ​കു​മ്പോ​ൾ പ്ര​തി​യു​ടെ കൈ​വ​ശം ര​ണ്ട് ദി​വ​സം മു​മ്പ് കൂ​ട​ത്താ​യി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ബൈ​ക്കും ബാ​ഗി​ൽ ക​മ്പി​പ്പാ​ര​യും കൈ​യു​റ​ക​ളും വ്യാ​ജ ന​മ്പ​ർ പ്ലേ​റ്റും ഉ​ൾ​പ്പെ​ടെ സാ​മ​ഗ്രി​ക​ളു​മു​ണ്ടാ​യി​രു​ന്നു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ക​ട​ക​ൾ, വീ​ടു​ക​ൾ, പെ​ട്രോ​ൾ പ​മ്പു​ക​ൾ തു​ട​ങ്ങി​യ​വ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ കേ​സു​ക​ളി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് പ്ര​തി.

വൈ​ത്തി​രി ജ​യി​ലി​ൽ​നി​ന്ന് ഒ​രു മാ​സം മു​മ്പാ​ണ് ജ​യി​ൽ മോ​ചി​ത​നാ​യ​ത്. മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ പ​ക​ൽ ക​റ​ങ്ങി​ന​ട​ന്ന് വീ​ടു​ക​ൾ ക​ണ്ടെ​ത്തി രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് രീ​തി. കേ​ര​ള​ത്തി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ൽ പ്ര​തി​ക്കെ​തി​രെ ജാ​മ്യ​മി​ല്ല വാ​റ​ണ്ട് നി​ല​വി​ലു​ണ്ട്. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്.​ഐ അ​ബ്ദു​ൽ സ​മ​ദ്, എ.​എ​സ്.​ഐ അ​നൂ​പ് കൊ​ള​പ്പാ​ട്, അ​നൂ​പ്, ജ​യേ​ഷ് എ​ന്നി​വ​രും ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ എ​ൻ.​ടി. കൃ​ഷ്ണ​കു​മാ​ർ, എ​ൻ.​പി. സു​നി​ൽ, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ശി​ഫ് അ​ലി, നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 

Tags:    
News Summary - Theft in Vandoor; Interstate thief Kattar Rasheed arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.