കോട്ടയം: ജില്ലയിൽ വിൽപനക്കെത്തിച്ച ഒമ്പതുകിലോ കഞ്ചാവുമായി മൂന്നംഗസംഘത്തെ ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും തൃക്കൊടിത്താനം പൊലീസും ചേർന്ന് പിടികൂടി. തൃക്കൊടിത്താനം സ്വദേശികളായ എ.എച്ച്. അജേഷ് (26), ജെബി ജയിംസ് (30), ആരോമല്‍ വിജയന്‍ (22) എന്നിവരെയാണ് തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ജില്ലയില്‍ നടന്ന സ്‌പെഷല്‍ ഡ്രൈവിന്‍റെ ഭാഗമായ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. മാടപ്പള്ളി കൊച്ചുറോഡ് ഭാഗത്തുള്ള വെയ്റ്റിങ് ഷെഡില്‍ സംശയാസ്പദമായി കണ്ട പ്രതികളിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാർ, ജില്ല നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.എം. ജോസ്, എസ്.ഐ. രഘുകുമാര്‍, എ.എസ്.ഐമാരായ സഞ്ജു, ഗിരീഷ്, സഞ്ജീവ്, സി.പി.ഒ ലാലു, ജില്ല ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ (ഗ്രേഡ്) സജീവ് ചന്ദ്രന്‍, എസ്.സി.പി.ഒ ശ്രീജിത് ബി.നായര്‍, സി.പി.ഒമാരായ തോംസണ്‍ മാത്യു, കെ.ആര്‍. അജയകുമാര്‍, അരുണ്‍ എസ്, ഷമീര്‍ സമദ്, വി.കെ. അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ജില്ലയില്‍ വിതരണം ചെയ്യാന്‍ ആന്ധ്രപ്രദേശില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതികളും തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ആന്‍റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.