ബാലുശ്ശേരി: ബാലുശ്ശേരി, കാക്കൂർ, താമരശ്ശേരി, അത്തോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്ഥിരം മയക്കുമരുന്ന് വിതരണ സംഘത്തിൽപെട്ട മൂന്നു പേർ ബാലുശ്ശേരി പൊലീസ് പിടിയിലായി. നിരവധി കേസുകളിൽ ഉൾപ്പെട്ട നന്മണ്ട താനോത്ത് കെ.ബി. അനന്തു (22), കണ്ണങ്കര പുല്ലുമലയിൽ ജാഫർ (26), താമരശ്ശേരി അമ്പായത്തോട് പുല്ലുമലയിൽ പി. മിർഷാദ് (28) എന്നിവരാണ് എസ്റ്റേറ്റ്മുക്കിൽ പിടിയിലായത്.
KL7 AA 9888 നമ്പർ കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇവരുടെ പക്കൽനിന്ന് 6.82 ഗ്രാം എം.ഡി.എം.എ, 7.5 ഗ്രാം കഞ്ചാവ്, 13.20 ഗ്രാം ഹഷീഷ് ഓയിൽ, കഞ്ചാവ് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, തൂക്കിക്കൊടുക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
മൂവരും ലഹരിമരുന്നു വിതരണ കേസുകളിൽ മുമ്പും പിടിക്കപ്പെട്ട് ജയിലിലായി അടുത്തിടെ പുറത്തിറങ്ങിയവരാണ്.ജില്ലയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളവരും പ്രധാന വിതരണക്കാരുമായ ഇവരെ വലയിലാക്കാൻ ബാലുശ്ശേരി പൊലീസ് ശ്രമിച്ചുവരുകയായിരുന്നു.
പൊലീസ് ഇൻസ്പെക്ടർ എം.കെ. സുരേഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ റഫീഖ്, സി.പി.ഒമാരായ അശ്വിൻ, അരുൺരാജ്, ഡ്രൈവർ ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.