മാള: മാള ഫൊറോന പള്ളി തിരുനാളിനെത്തിയ ഒന്നര വയസ്സുകാരന്റെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ പിടികൂടി. പൊള്ളാച്ചി മാസാനിയമ്മൻ കോവിൽ സ്വദേശിനി നഗ്മയാണ് (45) പിടിയിലായത്. മാള പള്ളിപ്പുറം പടിഞ്ഞാറൻമുറി മില്ലനിയം മൂലൻ ജീജോയുടെ ഭാര്യ മിന്നുവും ജ്യേഷ്ഠൻ ജിന്റോയുടെ ഭാര്യ മിനിയും രണ്ട് കുട്ടികൾക്കൊപ്പം തിരുനാളിനെത്തിയത് നിരീക്ഷിച്ച് പിറകെകൂടിയാണ് മോഷണശ്രമം.
ആദ്യം മൂന്നുവയസ്സുകാരിയുടെ മാല കവരാൻ ശ്രമിെച്ചങ്കിലും പാഴായി. പിന്നീട് ഇളയകുട്ടിയെ ലാളിക്കാനെന്ന വ്യാജേനയാണ് മാല കവർന്നത്. മോഷണം വീട്ടമ്മ തിരിച്ചറിഞ്ഞതോടെ യുവതി മാല ഉപേക്ഷിച്ച് ഓടിമറയാൻ ശ്രമിച്ചു. മിന്നുവും മിനിയും ഒച്ചയിട്ട് പിന്നാലെ ഓടി യുവതിയെ പിടികൂടാൻ ശ്രമം നടത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ പിടികൂടുകയായിരുന്നു. ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.