ചേർത്തല: വാഹന പരിശോധനക്കിടെ സവാള കയറ്റിവന്ന പിക്അപ് വാനിൽനിന്ന് 39 ചാക്ക് പുകയില ഉൽപന്നം പിടികൂടി. വാൻ ഡ്രൈവറെയും വാനിന് പിറകെ ആഡംബര കാറിൽ നിരീക്ഷണം നടത്തി എത്തിയ ഇടപാടുകാരായ രണ്ടുപേരെയും ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു.
വാൻ ഡ്രൈവർ വയനാട് തെറ്റമല കൂരായ്മയിൽ സിബി തോമസ് (40), പാലക്കാട് നെല്ലിക്കാട്ട് ഉലവട്ടം വീട്ടിൽ ഉനൈസ് (24), പാലക്കാട്ട് മേലേത്തിൽ വീട്ടിൽ ഷഹീർ (27) എന്നവരെയാണ് ചേർത്തല എസ്.എച്ച്.ഒ ജി. അരുണിന്റ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചേർത്തല പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പുകയില ഉൽപന്നം പിടികൂടിയത്.
മൈസൂരുവിൽനിന്ന് ആലപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്നെന്നും ആലപ്പുഴ ബൈപാസിൽ പറഞ്ഞ ഭാഗത്ത് ലോറി എത്തിക്കുകയാണ് ദൗത്യമെന്ന് ഇവർ പൊലീസിനോട് പറഞ്ഞതായി സി.ഐ ജി. അരുൺ പറഞ്ഞു. പ്രതികളുടെ കൈവശമുള്ള മൊബൈൽ ഫോൺ വഴിയും അന്വഷണം നടത്തുമെന്നും സി.ഐ ജി. അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.