സി.പി.എം നേതാവ് പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന് ആദിവാസി യുവതി

റാന്നി: സി.പി.എം നേതാവ് പീഡിപ്പിക്കുവാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ആദിവാസി യുവതി പൊലീസിൽ പരാതി നൽകി. കൊല്ലമുളയിലെ നേതാവിനെതിരെയാണ് യുവതി വെച്ചൂച്ചിറ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പല തവണ പീഡിപ്പിക്കുവാൻ ശ്രമിച്ചതായും ഫോണിൽ കൂടി അശ്ലീലതയോടെ സംസാരിച്ച് നിരന്തരം ശല്യപ്പെടുത്തുന്നതായും യുവതി പറയുന്നു.

ആദിവാസി കോളനിയിൽ താമസിക്കുന്ന വിവാഹിതയായ യുവതിയാണ് പരാതിക്കാരി. മൂന്ന് കുട്ടികളുള്ള യുവതിയുടെ ഭർത്താവ് കണ്ണൂരാണ് ജോലി ചെയ്യുന്നത്. സംഭവം യുവതി പുറത്ത് പറഞ്ഞതോടെ സി.പി.എം പ്രവർത്തകർ യുവതിയെ ഭീഷണിപ്പെടുത്തിയതായും തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതായും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

പല തവണ യുവതിയെ പീഡിപ്പിക്കുവാൻ നേതാവ് ശ്രമം നടത്തിയത്രേ. ഇയാൾ നിരന്തരം യുവതിയെ ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നെന്ന് പരാതി. ഫോൺ സംഭാഷണം യുവതി തെളിവിനായി നൽകിയിട്ടുണ്ട്. വെച്ചൂച്ചിറ പൊലീസ് യുവതിയുടെ മൊഴിയെടുത്ത് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി.

Tags:    
News Summary - Tribal woman alleges CPM leader tried to torture her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.