ത്രിലോജൻ സിങ്​ വാസിർ 

വാസിറിന്‍റെ കൊല രണ്ടുമാസത്തെ ആസൂത്രണത്തിന്​ ശേഷം, ദൃശ്യം മോഡലിൽ തെളിവ്​ നശിപ്പിക്കാനും ശ്രമം -പൊലീസ്​

ന്യൂഡൽഹി: നാഷനൽ കോൺ​ഫറൻസ്​ നേതാവ്​ ത്രിലോജൻ സിങ്​ വാസിറിന്‍റെ കൊലപാതകം നടത്തിയത്​​ മൂന്നുമാസത്തെ തയാറെടുപ്പിന്​ ശേഷമെന്ന്​ പ്രതികൾ. കൊലക്ക്​ മുമ്പും ശേഷം തെളിവുകൾ നശിപ്പിച്ച്​ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി 'ദൃശ്യം' സിനിമ മോഡലിലാണ്​ ആസൂത്രണം ചെയ്​തതെന്നും പ്രതികൾ പൊലീസിന്​ മൊഴി നൽകി.

67കാരനായ വാസിറിന്‍റെ മൃതദേഹം ഡൽഹിയിലെ മോത്തി ​നഗറിലെ ഫ്ലാറ്റിലെ വാഷ്​റൂമിൽനിന്ന്​ സെപ്​റ്റംബർ ഒമ്പതിനാണ്​ ​െപാലീസ്​ കണ്ടെടുത്തു​ന്നത്​. പ്ലാസ്റ്റിക്​ കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു അദ്ദേഹത്തിന്‍റെ തല. അമൃത്​സർ സ്വദേശിയായ ഹർപ്രീത്​ സിങ്​ (31)എന്നയാളാണ്​ ഫ്ലാറ്റ്​ വാടകക്കെടുത്തിരുന്നതെന്ന്​ ​െപാലീസ്​ ​കണ്ടെത്തിയിരുന്നു​.

കൊലപാതകത്തിൽ രണ്ടുപ്രതിക​ളെ പൊലീസ്​ അറസ്റ്റ് ചെയ്​തു. 33കാരനായ രാജേന്ദർ ചൗധരി അഥവാ രാജു ഗഞ്ച, 67കാരനായ ബൽബീർ സിങ്​ അഥവാ ബില്ല എന്നിവരാണ്​ അറസ്റ്റിലായത്​. ഹർപ്രീത്​ സിങ്ങും ഹർമീത്​ സിങ്ങും ഒളിവിലാണ്​. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു.

വാസിറിന്‍റെ കൊലപ്പെടുത്തിയതിന്​ ശേഷം മെട്രോ സ്​റ്റേഷനിലോ അല്ലെങ്കിൽ ​ഇന്ദിര ഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളത്തിലോ മൃതദേഹം തള്ളാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ, ഇൗ പദ്ധതി പൊളിഞ്ഞതോടെയാണ്​ പ്രതികൾ മൃത​ദേഹം വാഷ്​റൂമിൽ ഉ​പേക്ഷിച്ചത്​.

ആഗസ്റ്റ്​ 14ന്​ ഹർപ്രീത്​ തന്‍റെ സഹപാഠിയായ ചൗധരിയെ മുംബൈയിൽനിന്ന്​ ഡൽഹിയിലേക്ക്​ വിളിച്ചുവരുത്തിയിരുന്നു. ഡൽഹിയിൽ ടാക്​സി ഡ്രൈവറുടെ ജോലി ഒഴിവു​െണ്ടന്ന്​ വാഗ്​ദാനം ചെയ്​താണ്​ വിളിച്ചുവരുത്തിയത്​.

ഹർപ്രീതിന്‍റെ നിർദേശം അനുസരിച്ച്​ സെപ്​റ്റംബർ ഒന്നിന്​ ചൗധരി ഡൽഹിയിൽനിന്ന്​ പഞ്ചാബിലേക്ക് ടാക്​സിയിൽ​ പോയി. തുടർന്ന്​ മൊബൈൽ ഫോൺ സ്വിച്ച്​ ഓഫ്​ ആക്കുകയും ജമ്മുവിൽ ഉപയോഗിക്കുന്നതിനായി മറ്റൊരു നമ്പർ സ്വീകരിക്കുകയും ചെയ്​തു. സെപ്​റ്റംബർ രണ്ടിന്​ വാസിറിന്‍റെ ജമ്മുവിലെ വസതിയിൽനിന്ന്​ ലഗേജുക​െളല്ലാം ശേഖരിച്ച്​ ഡൽഹിയിലേക്ക്​ തിരിച്ചു. പഞ്ചാബിലെത്തിയതോടെ വീണ്ടും മൊബൈൽ ഫോൺ സ്വിച്ച്​ ഓൺ ചെയ്​തു. സെപ്​റ്റംബർ മൂന്നിന്​ ടാക്​സി വഴി തന്നെ ഡൽഹിയിലെ ബാസയ്​ ധരാപു​രിലെത്തി.

ടാക്​സിയിൽ വെച്ചിരുന്ന ബാഗ്​ ശേഖരിക്കുന്നതിനായി രാവിലെ 11.30ഓടെ അദ്ദേഹം പോകുകയും 5.30ന്​ കാശ്​​മീരെ ഗേറ്റ്​ പ്രദേശത്തുനിന്നും തിരിച്ചെത്തുകയും ചെയ്​തു. മുൻകൂട്ടി പ്ലാൻ ചെയ്​തതിന്‍റെ അടിസ്​ഥാനത്തിലാണ്​ ബാഗ്​ എടുക്കാനായി അദ്ദേഹം മടങ്ങിയതെന്നും പൊലീസ്​ പറയുന്നു. ഫോൺ കോളുകളും യാത്ര രേഖകളും തെളിവാകാതിരിക്കാനായിരുന്നു ഇതെന്നും അവർ പറഞ്ഞു. അതേസമയം തന്നെ മറ്റു പ്രതികളായ ഹർപ്രീതും ഹർമീതും ബില്ലയും സംഭവ സ്​ഥലത്തുണ്ടായിരുന്നു.

തുടർന്ന്​ ചൗധരിയും ഹർപ്രീതും ഹർമീതും ഫ്ലാറ്റിന്‍റെ ടെറസിലെത്തി വാസിറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഹർപ്രീത്​ ഹർമീതിന്​ തോക്ക്​ കൈമാറി. തുടർന്ന്​ അവർ വാസിറിന്‍റെ സമീപത്തെത്തുകയും വെടിയുതിർക്കുകയും ചെയ്​തു. ​േന​രത്തേതന്നെ മയങ്ങാനുള്ള മരുന്ന്​ നൽകിയതിനെ തുടർന്ന്​ മയക്കത്തിലായിരുന്നു വാസിർ.

കൊലക്ക്​ ശേഷം ചൗധരിയും ഹർപ്രീതും ഹർമീതും ചേർന്ന്​ മുറിയിൽനിന്ന്​ രക്തക്കറ നീക്കുകയും വാസിറിന്‍റെ മൃതദേഹം വാഷ്​റൂമിലേക്ക്​ മാറ്റുകയും ചെയ്​തു. തുടർന്ന്​ മെട്രോ സ്​​േറ്റഷന്​ സമീപമോ വിമാനത്താവളത്തിലോ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. നിരവധി തവണ ഇവർ രണ്ടുസ്​ഥലങ്ങളും സന്ദർശിച്ചെങ്കിലും മൃതദേഹം ഉപേക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന്​ വാഷ്​റൂമിൽതന്നെ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.

രണ്ടുമൂന്ന്​ മാസത്തെ ആസൂത്രണത്തിന്​ ശേഷമായിരുന്നു ഇവർ കൊലപാതകം നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനും വ്യാജതെളിവുകൾ സൃഷ്​ടിക്കുന്നതിനും ​'ദൃ​ശ്യം' സിനിമയെ ഇവർ അടിസ്​ഥാനമാക്കുകയായിരുന്നുവെന്നും പൊലീസ്​ പറഞ്ഞു.

സെപ്​റ്റംബർ മൂന്നിന്​ ശേഷം ഹർ​പ്രീത്​ നിരവധി നമ്പറുകളിലേക്ക്​ ഫോൺ കോളുകൾ ചെയ്​തതായി പൊലീസ്​ കണ്ടെത്തി. അതിൽ ഒരു നമ്പർ ചൗധരിയുടെ മാതാവിന്‍റെ പേരിലായിരുന്നു രജിസ്റ്റർ ചെയ്​തത്​. ചൊവ്വാഴ്ച ഭാര്യവീട്ടിൽനിന്ന്​ ചൗധരിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തു.

അന്വേഷണത്തിൽ, 1983ൽ ജമ്മുവിൽ മൂന്നുപേരുടെ കൊലപാതകം നടന്നിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാൾ കുൽദീപ്​ എന്ന ഹർപ്രീതിന്‍റെ അടുത്ത ബന്ധുവായിരുന്നു. കൊലപാതകത്തിൽ വാസിർ അറസ്റ്റിലാകുകയും​ മൂന്നരവർഷത്തോളം ജയിലിൽ കിടക്കുകയയും പൊലീസ്​ പറഞ്ഞു. വാസിറിന്‍റെ കൊലപാതകവും വർഷങ്ങൾക്ക്​ മുമ്പ്​ നടന്ന കുൽദീപിന്‍റെ കൊലയും തമ്മിൽ ബന്ധമുണ്ടെന്നാണ്​​ പൊലീസിന്‍റെ നിഗമനം.  

Tags:    
News Summary - Trilochan Singh Wazirs Murder Was Planned For Over 2 Months Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.