പ്രണയം നിരസിച്ചതിന് പെൺകുട്ടിയെയും സഹോദരനെയും കൊലപ്പെടുത്തിയ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിച്ചു

ജയ്പൂർ: പ്രണയം നിരസിച്ചതിന്‍റെ പേരിൽ പെൺകുട്ടിയെയും അവളുടെ സഹോദരനേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മേയ് ആറിന് ജയ്പൂരിലെ സദർ എന്ന സ്ഥലത്താണ് സംഭവം. പൂനം (17) സഹോദരൻ സോനു എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിന് ശേഷം പ്രതിയായ ഗുൽഷൻ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു.

ഇരുവരുടെയും വീട്ടിൽ കയറി വഴക്കാരംഭിച്ച ഗുൽഷൻ രോഷാകുലനായി ആദ്യം പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മുറിയിലെത്തിയ പെൺകുട്ടിയുടെ സഹോദരനെയും പ്രതി കൊലപ്പെടുത്തി. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇരുവരുടെയും മൃതദേഹങ്ങൾ മുറിയിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ താൻ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ തന്റെ പ്രണയം വീട്ടുകാര് അംഗീകരിച്ചില്ലെന്നും ഗുൽഷൻ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Twin murder case: Furious over love rejection, man kills teen, her brother in Jaipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.