തേഞ്ഞിപ്പലം: ഉപയോഗിച്ച കാറുകള്‍ വില്പന നടത്തുന്ന കേന്ദ്രത്തില്‍ വാങ്ങാനെന്ന വ്യാജേന എത്തി കാറുമായി കടന്ന രണ്ടുപേരെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കാട്, ആക്കോട് സ്വദേശികളായ മംഗലശ്ശേരി വീട്ടില്‍ ഹനീഫ (36), അന്‍വര്‍ സാദിഖ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 21ന് പള്ളിക്കല്‍ കോഴിപ്പുറത്തെ യൂസ്ഡ് കാര്‍ കേന്ദ്രത്തിലാണ് കേസിനാസ്പദമായ സംഭവം. ട്രയല്‍ ഓടിക്കാൻ റിനോൾട്ട് ഡസ്റ്റര്‍ കാറുമായി രാമനാട്ടുകര ഭാഗത്തേക്ക് ഓടിച്ചുപോവുകയും ഇതിനിടയിൽ ഇവര്‍ക്കൊപ്പം കയറിയ ജീവനക്കാരനെ വഴിയില്‍ ഇറക്കിവിട്ട ശേഷം കാറുമായി കടന്നുകളയുകയുമായിരുന്നു.
കോഴിപ്പുറത്ത് ഇവര്‍ എത്തിയ വാഹനം കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ദിവസത്തിനകം പ്രതികള്‍ വലയിലായത്. തേഞ്ഞിപ്പലം സി.ഐ എന്‍.ബി. ഷൈജു, എസ്.ഐ സംഗീത് പുനത്തില്‍, സി.പി.ഒമാരായ കെ. റഫീഖ്, ബിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട് പടനിലത്തുവെച്ചാണ് കാറുള്‍പ്പെടെ പ്രതികളെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലില്‍ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.