കൊല്ലം: 10 കിലോ കഞ്ചാവുമായി രണ്ടുപേരെ എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ച കേരളപുരം കെ.പി.പി ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇ.എസ്.ഐ ജങ്ഷന് സമീപം വെട്ടിയിൽ വീട്ടിൽ യദു കൃഷ്ണൻ (23), കേരളപുരം വേലംകോണം അനിഷ് ഭവനത്തിൽ അഭിലാഷ് (32) എന്നിവരാണ് അറസ്റ്റിലായത്. ഇയാൾ ഓട്ടോ ഡ്രൈവറാണ്.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി പിടിയിലായത്. എട്ടു പേരടങ്ങിയ സംഘം ഈ മാസം 18ന് വിശാഖപട്ടണത്ത് പോയി കാർ മാർഗം കടത്തിക്കൊണ്ടു വന്ന കഞ്ചാവാണ് പിടിക്കപ്പെട്ടത്. രണ്ടര കിലോ വീതമുള്ള 20 പാക്കറ്റാണ് ഇവർ എട്ടു പേരടങ്ങിയ സംഘം കൊല്ലത്ത് എത്തിച്ചത്.
ഇതിൽ 10 കിലോ കഞ്ചാവാണ് ഇപ്പോൾ പിടികൂടിയത്. മറ്റ് സംഘാംഗങ്ങളുടെ വിവരം പിടികൂടിയവരിൽനിന്നും ലഭിച്ചതായി എക്സൈസ് അറിയിച്ചു. കിലോക്ക് 4000 രൂപക്ക് ആന്ധ്രയിൽനിന്നും വാങ്ങുന്ന കഞ്ചാവ് കേരളത്തിൽ എത്തിച്ച് 25,000 രൂപ മുതൽ 50,000 രൂപക്ക് വരെയാണ് കച്ചവടം നടത്തുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
സ്പെഷൽ സ്ക്വാഡ് സി.ഐ ടോണി ജോസ്, ഇൻസ്പെക്ടർ വിഷ്ണു, പ്രിവൻറിവ് ഓഫിസർ മനു, രഘു, സിവിൽ എക്സൈസ് ഓഫിസർ ശ്രീനാഥ്, താഹിൽ, അജിത്, വനിത ഓഫിസർമാരായ ഗംഗ, ജാസ്മിൻ, ഡ്രൈവർ നിഷാന്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.