ഫാരിസ്, ജിബിൻ ചെറിയാൻ
കോട്ടയം: വിൽപനക്ക് കൊണ്ടുവന്ന 1.760 കിലോ കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുടമാളൂർ പുളിഞ്ചുവട് ഫിറോസ് മൻസിലിൽ ഫാരിസ് (25), കുമാരനല്ലൂർ പള്ളികിഴക്കേതിൽ വീട്ടിൽ ജിബിൻ ചെറിയാൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്.
പെരുമ്പായിക്കാട് തോപ്പിൽപടി ഭാഗത്ത് കഞ്ചാവ് വിൽപന നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.
പൊലീസിനെ കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽ ഉണ്ടായിരുന്ന ബാഗിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
ഗാന്ധിനഗർ എസ്.എച്ച്.ഒ ടി. ശ്രീജിത്ത്, എസ്.ഐമാരായ അനുരാജ്, ആഷിൽ രവി, എ.എസ്.ഐ പത്മകുമാർ, സി.പി.ഒമാരായ ദിലീപ് വർമ്മ, രഞ്ജിത്ത്, അനൂപ്, വിഷ്ണുപ്രിയൻ, മനീഷ്, സജിത്ത്, കിരൺകുമാർ, ശ്രീനിഷ് തങ്കപ്പൻ പ്രതീഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.