ആലുവ: ഒരു ദിവസം മൂന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് സാഹസികമായി പിന്തുടർന്ന് പിടികൂടി. കോട്ടയം മീനച്ചൽ കിടങ്ങൂർ ക്ഷേത്രത്തിനു സമീപം തെക്കേമഠത്തിൽ വീട്ടിൽ വേണുഗോപാൽ (50) നെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ആലുവ ബാങ്ക് കവലയിൽനിന്ന് ബൈക്ക് മോഷ്ടിച്ച് കടന്ന ഇയാൾ എടത്തലയിൽ യാത്രക്കാരന്‍റെ പക്കൽനിന്ന് മൊബൈൽ തട്ടിപ്പറിച്ചെടുത്തു. പൊലീസ് പിന്തുടർന്നെത്തിയപ്പോൾ ഇയാൾ ഇരുചക്രവാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടർന്ന് എടത്തലയിൽ നിന്ന് മറ്റൊരു ഇരുചക്ര വാഹനം മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ഇയാളെ പിന്തുടർന്ന് വൈകീട്ടോടെ പൊലീസ് പിടികൂടി.
മൂന്നു മൊബൈൽ ഫോണുകളും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇരുപതിലേറെ മോഷണ കേസുകൾ വേണുഗോപാലിന്‍റെ പേരിലുണ്ട്. എസ്.പി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ശിവൻകുട്ടി, ഇൻസ്പെക്ടർ സി.എൽ. സുധീർ, എസ്.ഐ ആർ. വിനോദ്, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, എച്ച്. ഹാരിസ്, കെ.ബി. സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.