മു​ഹ​മ്മ​ദ്‌ ഷാ​ലു, ന​ദീം ഫി​റാ​സ്

തലശ്ശേരിയിൽ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ

തലശ്ശേരി: എം.ഡി.എം.എ മയക്കുമരുന്നുമായി നഗരത്തിൽ രണ്ടു പേർ പിടിയിൽ. തലശ്ശേരി ജില്ല കോടതിക്കടുത്ത ഹോളോവേ റോഡിലെ വളപ്പിച്ചിക്കണ്ടി വീട്ടിൽ മുഹമ്മദ്‌ ഷാലു (23), ചൊക്ലി മാനാർ ഹൗസിൽ നദീം ഫിറാസ് (24) എന്നിവരാണ് പൊലീസ് പിടിയിലായത്.

സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് വാഹന പരിശോധനക്കിടയിൽ ഇവർ തലശ്ശേരി പൊലീസിന്റെ പിടിയിലായത്. രണ്ടുപേരിൽ നിന്നും മാരകമായ 1.330 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. സ്വന്തം ഉപയോഗത്തിനും വിൽപനക്കുമായി കൊണ്ടുപോവുകയായിരുന്നു മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Two people arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.