പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍

ബ​ദി​യ​ടു​ക്കയിൽ മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

ബ​ദി​യ​ടു​ക്ക: ക​ഞ്ചാ​വും എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ടു​പേ​രെ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബേ​ള പെ​രി​യ​ടു​ക്കം കു​ഞ്ചാ​ര്‍ ഹൗ​സി​ലെ ഇ​ബ്രാ​ഹീം ഇ​ഷ്ഫാ​ക് (25), നീ​ര്‍ച്ചാ​ല്‍ മെ​ണ​സി​ന​പാ​റ​യി​ലെ മു​ഹ​മ്മ​ദ് റ​ഫീ​ഖ് (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ല്‍പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 41.30 ഗ്രാം ​ക​ഞ്ചാ​വും, 1.92 ഗ്രാം ​എം.​ഡി.​എം.​എ​യും 13,500 രൂ​പ​യും പി​ടി​കൂ​ടി​യ​ത്. കാ​സ​ര്‍കോ​ട് ഡി​വൈ.​എ​സ്.​പി സി.​കെ. സു​നി​ല്‍ കു​മാ​റി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം ബ​ദി​യ​ടു​ക്ക എ​സ്.​ഐ കെ.​ആ​ര്‍. ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ശ​നി​യാ​ഴ്ച പെ​രി​യ​ടു​ക്ക​യി​ലെ വീ​ടി​ന് സ​മീ​പ​ത്ത് എ​ത്തി​യ​പ്പോ​ള്‍ ര​ണ്ടു​പേ​ര്‍ ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ചു. ഇ​വ​രെ ത​ട​ഞ്ഞു​വെ​ച്ച് ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കി​ട​പ്പു​മു​റി​യി​ൽ ബെ​ഡി​ന​ടി​യി​ല്‍ പ്ലാ​സ്റ്റി​ക് ക​വ​റി​ല്‍ സൂ​ക്ഷി​ച്ച എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്. റ​ഫ്രി​ജ​റേ​റ്റ​റി​നു​ള്ളി​ൽ​നി​ന്ന് ക​ഞ്ചാ​വും ക​ണ്ടെ​ത്തി. മു​ഹ​മ്മ​ദ് റ​ഫീ​ഖ് നേ​ര​ത്തെ സ്കൂ​ട്ട​റി​ല്‍ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നെ സീ​താം​ഗോ​ളി​യി​ല്‍ എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. പൊ​തു​സ്ഥ​ല​ത്ത് ക​ഞ്ചാ​വ് വ​ലി​ച്ച​തി​ന് ഇ​ബ്രാ​ഹീം ഇ​ഷ്ഹാ​ഖി​നെ​തി​രെ കേ​സു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. എ.​എ​സ്.​ഐ സു​കു​മാ​ര​ന്‍, ദി​ലീ​പ്, സ​ത്താ​ര്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ക​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Two people were arrested with drugs in Badiyadukka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.