ആ​ഷി​ഖ്, മ​നോ​ജ്

9.5 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പാ​ല​ക്കാ​ട്: ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 9.5 കി​ലോ ക​ഞ്ചാ​വു​മാ​യി തൃ​ത്താ​ല സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. തൃ​ത്താ​ല പ​ടി​ഞ്ഞാ​റ​ങ്ങാ​ടി ചെ​റു​നാ​ല​ക​ത്ത് വീ​ട്ട​ൽ ആ​ഷി​ഖ് (28), തൃ​ത്താ​ല ത​ച്ച​റാം​കു​ന്ന് മീ​നാ​ക്ഷി കീ​ഴി​ല്ല​ത്ത് വീ​ട്ടി​ൽ മ​നോ​ജ് (30) എ​ന്നി​വ​രെ​യാ​ണ് ഒ​ല​വ​ക്കോ​ട് ജ​ങ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും പി​ടി​കൂ​ടി​യ​ത്.

വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നാ​ണ് ട്രെ​യി​ൻ മാ​ർ​ഗം ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ല​ഹ​രി​മ​രു​ന്നി​ന്‍റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും ആ​ർ​ക്ക് വേ​ണ്ടി​യാ​ണ് എ​ത്തി​ച്ച​തെ​ന്നും അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ.​എ​സ്.​പി അ​ശ്വ​തി ജി​ജി, പാ​ല​ക്കാ​ട് നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി അ​ബ്ദു​ൽ മു​നീ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​രി​സ്റ്റോ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്. ഹ​ർ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.  

Tags:    
News Summary - Two youths arrested with 9.5 kg ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.