കുട്ടികളെ പീഡിപ്പിച്ച ഭർത്താവിനെ പഞ്ചസാര ലായനി ഒഴിച്ച്​ കൊന്ന കേസിൽ ഭാര്യക്ക്​ ജീവപര്യന്തം തടവ്​

ലിവർപൂൾ: രണ്ട്​ മക്കളെ ലൈംഗികമായി പീഡിപ്പിച്ച ഭർത്താവിനെ പഞ്ചസാര ലായനി ഒഴിച്ച്​ കൊന്ന കേസിൽ ഭാര്യക്ക്​ ജീവപര്യന്തം തടവ്​ ശിക്ഷ വിധിച്ചു. ലിവർപൂളിനടുത്തുള്ള നെസ്റ്റണിലെ മൈക്കൽ ബെയ്‌നി(80)നെ കൊലപ്പെടുത്തിയ കേസിൽ കോറിന സ്മിത്തി(59)നെയാണ്​ ബ്രിട്ടീഷ്​ കോടതി ശിക്ഷിച്ചത്​.

കഴിഞ്ഞവർഷമായിരുന്നു കേസിനാസ്​പദമായ സംഭവം. മൈക്കൽ ഉറങ്ങിക്കിടക്കവെ കോറിന തിളച്ച പഞ്ചസാര ലായനി ദേഹത്ത്​ ഒഴിക്കുകയായിരുന്നു. ഇയാളുടെ ശരീരത്തിന്‍റെ മൂന്നിലൊന്ന് ഭാഗം ഗുരുതരമായി പൊള്ളലേറ്റു. തൊലിമാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ ഉൾപ്പെടെ വിധേയനായ മൈക്കൽ അഞ്ച്​ ആഴ്ച ആശുപത്രിയിൽ കിടന്നാണ്​ മരണപ്പെട്ടത്​.

ചെറിയ കുട്ടികളായിരിക്കെ തങ്ങളുടെ രണ്ട് മക്കളെയും മൈക്കൽ വർഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചതിന്‍റെ പ്രതികാരമായാണ്​ കൊലപാതകമെന്ന്​ ​കോറിന മൊഴി നൽകിയിരുന്നു. കുട്ടിക്കാലത്ത്​ വർഷങ്ങളോളം അച്ഛൻ തന്നെയും സഹോദരനെയും പീഡിപ്പിച്ചതായി മകളും വെളിപ്പെടുത്തി. തുടർന്ന്​, സഹോദരൻ ക്രെയ്ഗ് 2007ൽ ആത്മഹത്യ ചെയ്തിരുന്നു.

Tags:    
News Summary - UK mom killed hubby with boiling water after he sexually abused her kids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.