ഭാര്യയുമായി വഴക്കിട്ട്​ എട്ടുമാസം പ്രായമായ മകളെ നിലത്തടിച്ച്​ കൊന്ന പിതാവ്​ അറസ്റ്റിൽ

ലഖ്​നോ: ഉത്തർപ്ര​ദേശിലെ ബിജ്​നോറിൽ ഭാര്യയുമായി വഴിക്കിട്ടശേഷം പിതാവ്​ എട്ടുമാസം പ്രായമായ കുഞ്ഞിനെ നിലത്തടിച്ച്​ കൊന്നു. കുഞ്ഞ്​ മരിക്കുന്നതുവരെ തറയിലടിച്ചതായി ഭാര്യ പൊലീസിന്​ നൽകിയ പരാതിയിൽ പറയുന്നു.

മണ്ഡാവാലി പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ രഹത്​പുർ ഖുർദിൽ ജൂലൈ 31നാണ്​ സംഭവം.

ഒന്നരവർഷം മുമ്പായിരുന്നു മുഹമ്മദ്​ നസിമിന്‍റെയും മഹ്​താബ്​ ജഹന്‍റെയും വിവാഹം. ഇവർക്ക്​ എട്ടുമാസം പ്രായമായ മകളുമുണ്ടായിരുന്നു. ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു.

കുറച്ചുദിവസം മുമ്പ്​ നസിമുമായുണ്ടായ വഴക്കിനെ തുടർന്ന്​ മഹ്​താബ്​ സ്വന്തം വീട്ടിലേക്ക്​ മടങ്ങി. ജൂലൈ 31ന്​ രാത്രി നസിം മദ്യപിച്ച്​ മഹ്​താബിന്‍റെ വീട്ടിലെത്തി. കുഞ്ഞിനെ വിട്ടുനൽകണമെന്നായിരുന്നു നസിമിന്‍റെ ആവശ്യം. മഹ്​താബ്​ ഇതിന്​ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതോടെ ബലമായി പിടിച്ചുവാങ്ങിയശേഷം കുട്ടിയെ മരിക്കുന്നതുവരെ തറയിൽ അടിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മഹ്​താബിന്‍റെ പരാതിയിൽ ആഗസ്റ്റ്​ ഒന്നിന്​ നസിമിനെ അറസ്റ്റ്​ ചെയ്​തു. ഇയാളെ റിമാൻഡ്​ ചെയ്​തതായും ബിജ്​നോർ പൊലീസ്​ സൂപ്രണ്ട്​ ധരംവീർ സിങ്​ പറഞ്ഞു. 

Tags:    
News Summary - UP Man smashes Eight month old daughter to ground till she dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.