വിദ്യാർഥിനിയെ മുറിയിൽ പൂട്ടിയിട്ട് മുടി മുറിച്ച സംഭവം; പ്രിൻസിപ്പാളിനെതിരെ പോക്സോ കേസ്

ലഖ്നോ: വിദ്യാർഥിനിയെ സ്‌കൂൾ മുറിയിൽ പൂട്ടിയിട്ട് മുടി മുറിച്ച സംഭവത്തിൽ പ്രിൻസിപ്പാളിനെതിരെ പോക്സോ കേസ്. ഒമ്പതാം ക്ലാസ് വിദ്യാർഥിനി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഉത്തർപ്രദേശിലെ ഫാറൂഖാബാദിലാണ് സംഭവം. പ്രിൻസിപ്പാളിന്‍റെ നിയമവിരുദ്ധമായ പ്രവർത്തിക്കെതിരെ തക്കശിക്ഷ നൽകിയില്ലായെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് വിദ്യാർഥിനി പരാതിയിൽ പറയുന്നു.

ഇരുവശത്തും മുടി കെട്ടുന്നതിന് സ്‌കൂളിൽ ചട്ടം നിലനിന്നിരുന്നു. എന്നാൽ, പരാതിക്കാരിയായ പെൺകുട്ടി ആ ദിവസം സമയക്കുറവ് കൊണ്ട് ഒരു ഭാഗം മാത്രമേ മുടി കെട്ടിയിരുന്നുള്ളൂ. ഇതിൽ പ്രകോപിതനായ പ്രിൻസിപ്പാൾ കുട്ടിയെ മുറിയിലേക്ക് വിളിച്ച് വരുത്തി പൂട്ടിയിട്ട് മുടി മുറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പ്രിൻസിപ്പാൾ ആദ്യമല്ല ഇത്തരത്തിൽ പെറുമാറുന്നതെന്നും മുമ്പും മറ്റുപെൺകുട്ടികളുടെ മുടി മുറിച്ചതായും പെൺകുട്ടി പരാതിയിൽ ആരോപിച്ചു. പ്രിൻസിപ്പാളിനെതിരെ പോക്സോ കേസെടുത്തതായും പ്രതി ഒളിവിലാണെന്നും പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - UP School principal locks girl student in room, chops off her hair; booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.