അയാളെന്നെ ബ്ലാക്മെയിൽ ചെയ്തു; ഞാൻ മുഖത്ത് ആസിഡ് ഒഴിച്ചു -മുൻ കാമുകനെ ആക്രമിച്ചതിനെ കുറിച്ച് യു.പി യുവതി

ലഖ്നോ: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി. ഉത്തർപ്രദേശിലെ അലിഗഢിലാണ് സംഭവം. കഴിഞ്ഞ ദിവസം രാവിലെ ഒരു റസ്റ്റാറന്റിൽ ​െവച്ച് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്താമെന്ന് തീരുമാനിച്ചിരുന്നു. രണ്ടുപേരും സംസാരിച്ചുകൊണ്ടിരിക്കവെ, യുവതി കൈയിൽ കരുതിയിരുന്ന കുപ്പിയുടെ അടപ്പ് തുറന്ന് അതിലുണ്ടായിരുന്ന ദ്രാവകം കാമുകന്റെ മുഖത്തേക്ക് ഒഴിച്ചു. ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

'അയാൾ എന്നെ പണത്തിനായി നിരന്തരം ഭീഷണിപ്പെടുത്തി, ബ്ലാക്മെയിൽ ചെയ്തു. ഞാനയാളെ വിവാഹം കഴിക്കില്ല, മറ്റൊരാളുടെ കൂടെയാണ് ജീവിക്കുക. ഞാനൊരു വിവാഹ മോചിതയാണ്. എന്നെ വിവാഹം കഴിക്കുമെന്ന് വിശ്വസിപ്പിച്ചാണ് കൂടെ നടന്നത്. പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തി.​'-യുവതി പൊലീസിനോട് പറഞ്ഞു.

വിവോക് എന്നാണ് യുവാവിന്റെ പേര്. കൈക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. പൊലീസ് എത്തുന്നതിന് മുമ്പേ യുവാവ് റസ്റ്റാറന്റിൽ നിന്ന് പോയിരുന്നു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

'ഞങ്ങൾ ഈ റസ്റ്റാറന്റ് തുറന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. അവർ രണ്ടുപേരും വരുമ്പോൾ ഇവിടെ ക്ലീനിങ് നടക്കുകയായിരുന്നു. യുവതി കുറെ നേരം പുറത്തിരുന്നു. പിന്നീട് അകത്തേക്ക് കയറി. അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ, യുവാവും എത്തി. ദോശയും ചോലെ ഭതൂറുമാണ് അവർ ഓർഡർ ചെയ്തത്. അവർ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ബ്രേക്ഫാസ്റ്റുമായി ചെന്നു. അപ്പോഴാണ് ആ യുവാവ് അലറിക്കരഞ്ഞുകൊണ്ട് ഓടിയത്. എന്താണ് സംഭവിച്ചത് എന്ന് നോക്കൂ എന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല. അപ്പോൾ ഞാനയാളുടെ മുഖത്ത് ആസിഡൊഴിച്ചു എന്ന് സ്ത്രീ പറഞ്ഞത്.​'-റസ്റ്റാറന്റ് ഉടമ പൊലീസിനോട് പറഞ്ഞു.

വർഷങ്ങളായി യുവാവ് തന്നെ ബുദ്ധിമുട്ടിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ആസിഡ് ആക്രമണത്തിൽ യുവതിക്കും പരിക്കുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

Tags:    
News Summary - UP Woman attacks Ex lover

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.