പാലക്കാട്: റവന്യൂ അദാലത്ത് പരിസരത്ത് നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി. സുരേഷ്കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. 2023 മെയ് 23നായിരുന്നു സംഭവം.
തിരുവനന്തപുരം മലയൻകീഴ് സ്വദേശിയാണ് സുരേഷ്കുമാർ. മഞ്ചേരി സ്വദേശിയിൽ നിന്ന് മണ്ണാർക്കാട് കല്ലടി ഗവ. കോളജ് മൈതാനത്ത് ലൊക്കേഷൻ സർട്ടിഫിക്കറ്റിനായി 2500 രൂപ കൈക്കൂലി വാങ്ങവെയാണ് ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തത്. മന്ത്രിയും കലക്ടറും ഉൾപ്പെടെ പങ്കെടുത്ത റവന്യൂ അദാലത്തിലായിരുന്നു സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.