തിരൂർ: തീരദേശ മേഖലയിൽ വിൽപനക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി അരിക്കാഞ്ചിറ കോളനി സ്വദേശിയെ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജു ജോസും സംഘവും പിടികൂടി. വെട്ടം അരിക്കാഞ്ചിറ സ്വദേശി തട്ടേക്കാനകത്ത് മുൻഷിയെയാണ് (35) അറസ്റ്റ് ചെയ്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുൻഷിയുടെ വീടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. തീരദേശ മേഖലയിൽ ചെറുപ്പക്കാർക്ക് ചില്ലറ വിൽപനക്കായി എത്തിച്ചതാണ് കഞ്ചാവെന്ന് ചോദ്യംചെയ്യലിൽ പ്രതി എക്സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. രണ്ടു ലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതിക്ക് കഞ്ചാവ് നൽകിയ മൊത്തവിതരണക്കാരനെ കുറിച്ച് എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പുറമെ തിരൂർ എക്സൈസ് ഇൻസ്പെക്ടർ ഒ. സജിത, പ്രിവന്റിവ് ഓഫിസർമാരായ വി.കെ. സൂരജ്, എൽ. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ധനേഷ്, സുമേഷ്, റിൻജോ വർഗീസ്, ഡ്രൈവർ പ്രമോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.