koya thangal

കോ​യ ത​ങ്ങ​ൾ

പാണ്ടിക്കാട് ഒരുകിലോ ഹഷീഷ് ഓയിലുമായി ഒരാൾ പിടിയിൽ

പാണ്ടിക്കാട്: ഒരു കിലോയോളം ഹഷീഷ് ഓയിലുമായി 52കാരൻ അറസ്റ്റിലായി. കാളികാവ് അമ്പലക്കടവ് സ്വദേശി കൊടിഞ്ഞിപ്പള്ളിക്കൽ കോയ തങ്ങളെയാണ് രഹസ്യവിവരത്തെ തുടർന്ന് മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്. ഷാരോണി‍െൻറ നേതൃത്വത്തിൽ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകീട്ട് ഏഴോടെ പെരുവക്കാടുനിന്നാണ് കോയ തങ്ങളെ പൊലീസ് പിടികൂടിയത്. കരുവാരക്കുണ്ട് പുത്തനഴിയിലെ വാടകവീട്ടിൽ താമസിക്കുന്ന പ്രതി ഇടക്കിടെ ഏർവാടിയിൽ സന്ദർശനം നടത്താറുള്ളതായി പൊലീസ് പറഞ്ഞു. ഗ്രാമീണമേഖലയിലെ ചെറുകച്ചവടക്കാർക്ക് മൊത്തമായി ഹഷീഷ് എത്തിച്ച് കൊടുക്കുന്നയാളാണ് ഇയാളെന്നും പൊലീസ് പറഞ്ഞു. പാണ്ടിക്കാട് എസ്.ഐ ഇ.എ. അരവിന്ദൻ ഉൾപ്പെടുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരുകയാണ്.

Tags:    
News Summary - with Hashish oil Man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.