വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂരിൽ രാത്രി സിനിമ കണ്ട് മടങ്ങുന്ന യുവതിയെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. വെല്ലൂർ കത്പടി മേഖലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
അഞ്ച് പേരും ഷെയർ ഓട്ടോയിലെ യാത്രക്കാരായിരുന്നു. സംഭവത്തിൽ രണ്ടു പ്രായപൂർത്തിയാകാത്തവരുൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാമനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പെൺകുട്ടി ഇ-മെയിൽ വഴി പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ് യുവതി. സിനിമ കണ്ട ശേഷം സുഹൃത്തിനോടൊപ്പം ഓട്ടോയിൽ അശുപത്രിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന സംഘം ഇരുവരെയും ആക്രമിച്ച് കീഴ്പ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
യുവതിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം സംഘം ചേർന്ന് ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. കൂടാതെ, യുവതിയുടെ 40,000 രൂപയും സ്വർണവും കവർന്നു. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.