കരുനാഗപ്പള്ളി: പോസ്റ്റ് ഓഫിസ് കെട്ടിടത്തിൽ സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. തൊടിയൂർ വേങ്ങറ കാരക്കാവിളയിൽ വിനോദാണ് (45) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന അഞ്ചര സെന്റ് സ്ഥലം തൊടിയൂർ സ്വദേശിനി പണംകൊടുത്ത് വാങ്ങിയിരുന്നു. ഇത് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെ തൊടിയൂർ പോസ്റ്റ് ഓഫിസിൽവെച്ച് സ്ത്രീയെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. പോസ്റ്റ് ഓഫിസിന് ഉള്ളിലേക്ക് ഓടിക്കയറിയ സ്ത്രീയെ ഇയാൾ വെട്ടിപ്പരിക്കേൽപിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ്മാസ്റ്ററും മറ്റും ചേർന്ന് തടഞ്ഞു.
അസഭ്യം പറഞ്ഞുകൊണ്ട് സ്ത്രീയെ ആക്രമിച്ചതിനും പോസ്റ്റ് ഓഫിസ് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷമീർ, ഷിജു, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ സരൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.