ഭർത്താവും സുഹൃത്തും​ ചേർന്ന്​ യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി

മുംബൈ: ഭർത്താവും സുഹൃത്തും ചേർന്ന്​ യുവതിയെ കൂട്ടബലാത്സംഗത്തിന്​ വിധേയമാക്കിയതായി പരാതി. സ്​ത്രീയുടെ പരാതിയിൽ എഫ്​.ഐ.ആർ രജിസ്റ്റർ​ ചെയ്​ത പൊലീസ്​ ഇരുവരെയും അറസ്റ്റ്​ ചെയ്യുകയും ചെയ്​തു. മുംബൈയിലാണ്​ സംഭവം.

വെള്ളിയാഴ്ച വൈകിട്ട്​ ജന്മദിനാഘോഷമുണ്ടെന്ന പേരിൽ യുവതിയെ ഭർത്താവ്​ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രി എട്ടരയോടെ പ്രതിയും യുവതിയും സുഹൃത്തിന്‍റെ ഫ്ലാറ്റി​െലത്തി. അവിടെവെച്ച്​ അവർ മദ്യപിക്കുകയും ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു.

രാത്രി 11ഓടെ യുവതിയും ഭർത്താവും തിരിച്ച്​ വീട്ടിലെത്തി. ഭീഷണി വകവെക്കാതെ യുവതി സംഭവം അടുത്ത ബന്ധുവി​േനാട്​ വെളിപ്പെടുത്തി. അവർ മറ്റു ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്​തു.

തുടർന്ന്​, ശനിയാഴ്ച രാവിലെ യുവതി​ ഭർത്താവിനും സുഹൃത്തി​നുമെതിരെ പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയെ മെഡിക്കൽ പരിശോധനക്ക്​ വിധേയമാക്കി. കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ്​ ഭർത്താവിനെയും സുഹൃത്തിനെയും അറസ്റ്റ് ​ചെയ്​തത്​. കോടതിയിൽ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തെ പൊലീസ്​ കസ്റ്റഡിയിൽ വിട്ടു. 

Tags:    
News Summary - Woman gangraped by husband his friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.