കണ്ണൂർ എടക്കാട് സ്ത്രീക്ക് വെട്ടേറ്റു

എടക്കാട്: കണ്ണൂർ എടക്കാട് ഒ.കെ.യു.പി സ്‌കൂളിന് സമീപം സ്ത്രീക്ക് വെട്ടേറ്റു. അംഗൻവാടിക്കടുത്ത് കുണ്ടത്തിൽ സഫിയയുടെ മകൾ സാബിറ (44)ക്കാണ് വെട്ടേറ്റത്. ഇവരെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും ദേഹത്തും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ ഒൻപത് മണിക്കാണ് സംഭവം. എടക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പ്രതിയെ കുറിച്ച് സൂചനകൾ കിട്ടിയതായി പൊലീസ് പറഞ്ഞു. സാബിറയുടെ വീടിന് പൊലീസ് കാവലേർപ്പെടുത്തി. 

Tags:    
News Summary - woman stabbed in kannur edakkadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.