1. നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ നാ​ടോ​ടി സ്ത്രീ 2. ക​വ​ർ​ച്ച ചെ​യ്ത പാ​ത്ര​ങ്ങ​ൾ

വീ​ടു​ക​ളി​ൽ മോ​ഷ​ണം പ​തി​വാ​ക്കി​യ നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ

നാ​ദാ​പു​രം: തൂ​ണേ​രി കോ​ട​ഞ്ചേ​രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ നാ​ടോ​ടി സ്ത്രീ​ക​ൾ പി​ടി​യി​ൽ. അ​ട​ച്ചി​ട്ട വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ക്കു​ന്ന സം​ഭ​വം ആ​വ​ർ​ത്തി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ലെ കോ​ട​ഞ്ചേ​രി​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.

വി​ല​പി​ടി​പ്പു​ള്ള ചെ​മ്പ് പാ​ത്ര​ങ്ങ​ളും അ​ലൂ​മി​നി​യം പാ​ത്ര​ങ്ങ​ളും കൊ​ണ്ടു​പോ​കു​ന്ന​തി​ൽ സം​ശ​യം തോ​ന്നി​യ നാ​ടോ​ടി സം​ഘ​ത്തെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ക​വ​ർ​ച്ചാ ശ്ര​മ​മാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​രു സ്ത്രീ​യെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ചേ​ർ​ന്ന് പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട​ഞ്ചേ​രി​യി​ലെ തെ​യ്യു​ള്ള​തി​ൽ രാ​മ​കൃ​ഷ്ണ​ന്റെ അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം ന​ട​ന്ന​ത്. നാ​ദാ​പു​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്ത്രീ​യെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. തൂ​ണേ​രി,പാ​റ​ക്ക​ട​വ്, ആ​വ​ടി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലും ജി​ല്ല​ക്ക് പു​റ​ത്തും സ​മാ​ന രൂ​പ​ത്തി​ലു​ള്ള ക​വ​ർ​ച്ച ന​ട​ന്നി​രു​ന്നു.

പ​ഴ​യ ത​റ​വാ​ട് വീ​ടു​ക​ളി​ലും വി​ല​പി​ടി​പ്പു​ള്ള അ​ടു​ക്ക​ള പ്പാ​ത്ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലു​മാ​ണ് സം​ഘം മോ​ഷ​ണം ന​ട​ത്താ​റു​ള്ള​ത്. വി​ല​പി​ടി​പ്പു​ള്ള ഓ​ട്ടു​പാ​ത്ര​ങ്ങ​ളും ഉ​രു​പ്പ​ടി​ക​ളും ചാ​ക്കു​ക​ളി​ലാ​ക്കി കോ​ട​ഞ്ചേ​രി മ​ഠ​ത്തി​ൽ ക്ഷേ​ത്ര​പ​രി​സ​ര​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന സം​ഘ​ത്തി​ലെ മ​റ്റു ര​ണ്ടു​പേ​രെ​യും ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. അ​ഞ്ചു​പേ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും വ​ട​ക​ര​യി​ലാ​ണ് താ​മ​സ​മെ​ന്നും ഇ​വ​ർ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Women arrested for stealing from houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.