കണ്ണനല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. കണ്ണനല്ലൂർ ചേരിക്കോണം ചരുവിളവീട്ടിൽ സെയ്ദലിയെയാണ് (19) കണ്ണനല്ലൂർ പൊലീസ് പിടികൂടിയത്.
പെൺകുട്ടിയെ സ്കൂളിൽ പഠിക്കുന്ന മറ്റൊരു കുട്ടി വഴി പരിചയപ്പെട്ട യുവാവ് പിന്നീട് നിരവധി തവണ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ മൊബൈൽ ഫോൺ അധ്യാപകർ കണ്ടതിനെതുടർന്നാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് സ്കൂളിൽനിന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതി നൽകുകയും കണ്ണനല്ലൂർ പൊലീസ് കേസെടുക്കുകയുമായിരുന്നു. കണ്ണനല്ലൂർ സി.ഐ രാജേഷ്, എസ്.ഐമാരായ ജിബി, ഹരി സോമൻ, എസ്.സി.പി.ഒ പ്രജീഷ്, സി.പി.ഒ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.