കോലഞ്ചേരി: കഞ്ചാവും എയർപിസ്റ്റലുമായി യുവാവ് പൊലീസ് പിടിയിൽ. അടിമാലി ഇരുമ്പുപാലം കുരുവിപ്പുറത്ത് വീട്ടിൽ അനന്ദുവാണ് (24) പിടിയിലായത്. ഇയാളിൽനിന്ന് 1.73 കി.ഗ്രം കഞ്ചാവ്, എയർപിസ്റ്റൽ, കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസ്, കഞ്ചാവ് മിഠായി, പൊതിയുന്ന കവർ, പൊടിക്കുന്ന ക്രഷ്, പൊ
തിഞ്ഞ് വലിക്കാനുള്ള പ്രത്യേക പേപ്പർ, ലഹരിവസ്തുക്കൾ കടത്താനുപയോഗികുന്ന കാർ എന്നിവ കണ്ടെടുത്തു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല ആന്‍റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും പുത്തൻകുരിശ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കോലഞ്ചേരി നാഞ്ചിറ ലോഡ്ജിലെ ഇയാൾ താമസിക്കുന്ന മുറിയിൽനിന്നുമാണ് കഞ്ചാവും തോക്കും അനുബന്ധ സാമഗ്രികളും കണ്ടെത്തിയത്.
ഇയാൾ സഞ്ചരിക്കുന്ന കാറിൽനിന്ന് കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. രണ്ടു വർഷമായി ഇയാൾ ലോഡ്ജിൽ താമസമുണ്ട്. കമ്പം-തേനി ഭാഗത്തുനിന്നുമാണ് കഞ്ചാവ് കൊണ്ടുവരുന്നത്. വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് അനന്ദു വിൽപന നടത്തിയിരുന്നത്. ഡിവൈ.എസ്.പി.മാരായ അജയ് നാഥ്, പി.പി. ഷംസ്, സബ് ഇൻസ്പെക്ടർമാരായ പി.കെ. സുരേഷ്, കെ. സജീവ്, എ.എസ്.ഐ സി.ഒ. സജീവ്, എസ്.സി.പി.ഒമാരായ ഡിനിൽ ദാമോധരൻ, പി.ആർ. അഖിൽ, നിഷ മാധവൻ, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.