കോ​ട്ട​യം ബേ​ക്ക​ർ ജ​ങ്​​ഷ​നി​ൽ ബ​സി​ൽ​നി​ന്ന്​ ഡാ​ൻ​സാ​ഫ്​ സം​ഘം പി​ടി​കൂ​ടി​യ എം.​ഡി.​എം.​എ പ​രി​ശോ​ധി​ക്കു​ന്നു.

പി​ടി​യി​ലാ​യ പ്ര​തി അ​ക്ഷ​യ്​ (നീ​ല ഷ​ർ​ട്ട്)

കോട്ടയത്ത് എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കോട്ടയം: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി കോട്ടയത്ത് യുവാവ് അറസ്റ്റിൽ. വടവാതൂർ ഇ.എസ്.ഐ ഭാഗത്ത് മനക്കുന്നത്ത് വീട്ടിൽ വാടകക്ക് താമസിക്കുന്ന തിരുവാർപ്പ് കാഞ്ഞിരം മലരിക്കൽ ചുങ്കത്തിൽ വീട്ടിൽ അക്ഷയ് സി. വിജയിയെയാണ് (25) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാവിലെ കോട്ടയം ബേക്കർ സ്കൂളിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

14 ഗ്രാം എം.ഡി.എം.എയും പിടികൂടി. ബംഗളൂരുവിൽനിന്ന് വിൽപനക്കായി കൊണ്ടുവന്നതാണ് ഇതെന്ന് പൊലീസ് പറഞ്ഞു. ജില്ലയില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷ്‌, വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ടി. ശ്രീജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Young man arrested with MDMA in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.