ജി​ൻ​സ​ൺ ജോ​ർ​ജ്, റെ​ജി​ല്‍

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

മാനന്തവാടി: തോൽപ്പെട്ടിയിൽ എം.ഡി.എം.എയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. നിലമ്പൂർ കരുവാരക്കുണ്ട് സ്വദേശി ജിൻസൺ ജോർജാണ് ബംഗളൂരുവിൽനിന്ന് വരികയായിരുന്ന ബസിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്. ഇയാളിൽനിന്ന് 46.420 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. 20 കൊല്ലം വരെ തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സി.ഐ സജിത് ചന്ദ്രനും സംഘവവും തോൽപ്പെട്ടി ഭാഗത്ത്‌ നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാൾ അറസ്റ്റിലായത്. അതിർത്തി വഴി കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്നടക്കം ലഹരിവസ്തുക്കൾ കടത്തുന്നത് വർധിച്ചിട്ടുണ്ടെന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് ലഭിച്ച രഹസ്യവിവരപ്രകാരമാണ് വാഹനപരിശോധന നടത്തിയത്.

പരിശോധനയിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രൻ, പ്രിവന്റീവ് ഓഫിസർ വി. രാജേഷ്, മാനന്തവാടി എക്സൈസ് പ്രിവന്റീവ് ഓഫിസർ പി.ആർ. ജിനോഷ്, തോൽപ്പെട്ടി എക്സൈസ് ചെക്പോസ്റ്റ് പ്രിവന്റീവ് ഓഫിസർ കെ.എം. ലത്തീഫ്, സി.ഇ.ഒ അർജുൻ, ഇ.സി.ഒ പി.വി. വിപിൻകുമാർ എന്നിവർ പങ്കെടുത്തു.

കല്‍പറ്റ:4.4 ഗ്രാംഎം.ഡി.എം.എയുമായി യുവാവ് പിടിയില്‍. വെങ്ങപ്പള്ളി കാപ്പുമ്മല്‍ വീട്ടില്‍ കെ.ആർ. റെജില്‍ (26) ആണ് പിടിയിലായത്. പൊലീസ് എസ്.ഐ വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ജൂനിയര്‍ സബ് ഇന്‍സ്പെക്ടര്‍മാരായ മുനീര്‍, മിഥുന്‍, സിവില്‍ പൊലീസ് ഓഫിസർ രതിലാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Youth arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.