അബ്ദുല്‍
റിയാസ്
കാസര്‍കോട്: ഹഷീഷ് കൈവശംവെച്ചതിന് തളങ്കരയില്‍ യുവാവ് പിടിയില്‍. അഞ്ചു ഗ്രാം ഹഷീഷുമായി അബ്ദുല്‍ റിയാസാണ് (40) പിടിയിലായത്. കഴിഞ്ഞദിവസം അർധരാത്രി തളങ്കര ദീനാര്‍ നഗറിലാണ് റിയാസിനെ എക്സൈസ് സംഘം പിടികൂടിയത്. അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പ്രമോദ് കുമാര്‍, സി.കെ.വി. സുരേഷ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ നൗഷാദ്, സിവില്‍ എക്സൈസ് ഓഫിസര്‍ സോനു സെബാസ്റ്റ്യന്‍, വനിത സി.ഇ.ഒ അശ്വതി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
കാസർകോട്: ആദൂര്‍ പെരിയടുക്കയിൽ നടത്തിയ പരിശോധനയില്‍ കുടത്തില്‍ സൂക്ഷിച്ച 15 ലിറ്റര്‍ വാഷ് പിടികൂടി. ബദിയടുക്ക എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈ. മുഹമ്മദും സംഘവുമാണ് വാഷ് കണ്ടെത്തിയത്. പിന്നീട് ഇത് നശിപ്പിച്ചു. വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ശാലിനി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ. വിനോദ്, ജി.എസ്. ലിജു, ആര്. ലിജിന്‍ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.