കൊടുവള്ളി: വിൽപനക്കെത്തിച്ച മാരക ലഹരിമരുന്നായ 17 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കോഴിക്കോട് റൂറൽ എസ്.പി പി. നിധിൻ രാജിന്റെ കീഴിലുള്ള അന്വേഷണ സംഘം പിടികൂടി.
കൊടുവള്ളി വാവാട് ഇരുമോത്ത് തെക്കേടത്ത് മുഹമ്മദ് ഫൗസിനെയാണ് (36) ഞായറാഴ്ച രാവിലെ ആറോടെ ദേശീയ പാത 766ൽ വാവാടു നിന്ന് പിടികൂടിയത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡിവൈ.എസ്.പി എ.പി. ചന്ദ്രൻ എന്നിവരുടെ നിർദേശപ്രകാരം കൊടുവള്ളി എസ്.എച്ച്.ഒ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, പി. ബിജു, എ.എസ്.ഐ ഇ.കെ. മുനീർ, എസ്.സി.പി.ഒമാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ്, എൻ.എം. ഷാഫി, ടി.കെ. ശോബിത്ത്, കൊടുവള്ളി പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ ബേബി മാത്യു, ഒ.കെ. സതീഷ്, എ.എസ്.ഐ ടി.കെ. രാജേഷ്, എസ്.സി.പി.ഒമാരായ എ.കെ. രതീഷ്, എൻ. നവാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.