വലിയതുറ: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ മാര്‍ഗം വില്‍പ്പനക്ക് കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി സൂരജിനെ (24) യാണ് കഴിഞ്ഞദിവസം രാവിലെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ആര്.പി.എഫ് പിടികൂടിയത്.
മൈസൂരു-കൊച്ചുവേളി എക്സ്പ്രസില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ സൂരജ് മയക്ക്മരുന്ന് വാങ്ങാനെത്തുന്ന ആളെ കാത്ത് റെയില്‍വേ യാര്‍ഡിനു സമീപം കാത്തുനില്‍ക്കുമ്പോഴായിരുന്നു ആര്.പി.എഫിന്റെ കെണിയില്‍പ്പെട്ടത്. യാര്‍ഡിനു സമീപം സംശയ സാഹചര്യത്തില്‍ കണ്ടെത്തിയ സൂരജിനെ ആര്.പി.എഫ് അധികൃതര്‍ നിരീക്ഷിച്ചു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവേ സംഘം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് 25 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. ബെംഗളൂരുവില്‍ നിന്നാണ് എം.ഡി.എം.എ വാങ്ങി ട്രെയിനിൽ കൊച്ചുവേളിയില്‍ എത്തിയത്. എം.ഡി.എം.എയുടെ ഉറവിടത്തെക്കുറിച്ചും ഇയാള്‍ മുമ്പും കച്ചവടം നടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.