പ്രതികളായ സുജു കുമാർ, നിഖിൽ പ്രസാദ്
തിരുവല്ല: തിരുവല്ല ടൗണിലെ ബാറിൽവെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഗുണ്ടാസംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു പ്രതികൾ പിടിയിൽ. ഒന്നാംപ്രതി കുറ്റപ്പുഴ ആറ്റുമാലിൽ വീട്ടിൽ സുജു കുമാർ (29), ഇയാളെ ഒളിവിൽ താമസിക്കാൻ സഹായിച്ച കാട്ടൂക്കര കൊച്ചുപുരയിൽ വീട്ടിൽ നിഖിൽ പ്രസാദ് (29) എന്നിവരാണ് പിടിയിലായത്. കാപ്പ കേസിൽ പ്രതികളായിരുന്നു ഇരുവരും.
ഡിസംബർ 22ന് രാത്രി പത്തോടെ മഞ്ഞാടി ജങ്ഷന് സമീപമായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. തിരുവല്ലയിൽ നിന്ന് മഞ്ഞാടി ഭാഗത്തേക്ക് കാറിൽ വരുകയായിരുന്ന ഗോകുൽ, അഖിലേഷ് എന്നിവരെ കാർ തടഞ്ഞുനിർത്തി വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. കാർ തടഞ്ഞ സുജു കുമാറും സംഘവും അഖിലേഷിനെ കുത്തിപ്പരിക്കേൽപ്പിച്ചു. ഇത് തടയാൻ ശ്രമിച്ച ഗോകുലിന്റെ തലക്ക് വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. കേസിൽ മൂന്നു പ്രതികൾ നേരത്തേ പിടിയിലായി.
സംഭവശേഷം ഒളിവിൽ പോയ സുജു കുമാറിനെ ചേരാനല്ലൂരിലെ ഒളിയിടത്തിൽനിന്ന് പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച പുലർച്ചയോടെ അറസ്റ്റ് ചെയ്തത്. സുജുവിന് ഒളിത്താവളം ഒരുക്കി നൽകിയ കേസിലാണ് നിഖിൽ പ്രസാദിന്റെ അറസ്റ്റ്. തിരുവല്ലയിൽ അടക്കം വിവിധ പോലീസ് സ്റ്റേഷനുകളിലായി സുജുവിനും നിഖിലിനുമെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ഡിവൈ.എസ്.പി എസ് അഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.