തിരുവനന്തപുരം: യുവാവിനെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ മൂന്നു പ്രതികളെ പിടികൂടി. ആറ്റുകാൽ എം.എസ്.കെ നഗർ ടി.സി 41/1371 വീട്ടിൽ സുധീഷ് (27), പൊന്നുമംഗലം വെള്ളായണി വാറുവിളാകത്തുനിന്ന് ബാലരാമപുരം പനയറക്കുന്നിൽ വാടകക്ക് താമസിക്കുന്ന അർഷാദ് (27), പുളിയറക്കോണം സെന്‍റ് മേരീസ് സ്കൂളിനു സമീപം കുവിൻ മൂഴിയിൽ വീട്ടിൽ ഫെബിൻ (23) എന്നിവരെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ബാലരാമപുരം സ്വദേശി വിഷ്ണുവിന്‍റെ ഓട്ടോ സവാരിക്കായി വിളിച്ച് സ്ത്രീയുൾപ്പെടുന്ന അഞ്ചംഗ സംഘം കവർച്ച നടത്തുകയായിരുന്നു.
കാരക്കാമണ്ഡപം ചാനൽക്കര ഭാഗത്തുള്ള വീട്ടിൽ കൊണ്ടുപോയാണ് വിഷ്ണുവിനെ ആക്രമിച്ച് കൈയിലുണ്ടായിരുന്ന സ്വർണമാലയും പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും തട്ടിയെടുത്തത്. കവർച്ച സംഘത്തിലെ അഭിനന്ദ്, അനിത എന്നിവരെ മറ്റൊരു മൊബൈൽ മോഷണക്കേസിൽ കരമന പൊലീസ് പിടികൂടിയിരുന്നു.
ഫോർട്ട് എ.സി.പി ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, ജോൺ വിക്ടർ, എ.എസ്.ഐമാരായ പത്മകുമാർ, ശ്രീകുമാർ, എസ്.എ.സി.പി.ഒ. മണിമേഖല, സി.പി.ഒമാരായ ഗിരി, ഉണ്ണിക്കൃഷ്ണൻ, കൃഷ്ണകുമാർ, സജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.