ഉദുമ: മാരക മയക്കുമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന മൂന്നു യുവാക്കളെ ബേക്കൽ പൊലീസ് അറസ്റ്റുചെയ്തു. കളനാട്ടെ അരവിന്ദ് മുരളി (21), കുഞ്ചത്തൂരിലെ അബ്ദുൽ ഖാദർ അസീം (23), ഉളിയത്തടുക്കയിലെ മുഹമ്മദ് യാസീൻ (20) എന്നിവരെയാണ് പട്രോളിങ് നടത്തുകയായിരുന്ന ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിനും സംഘവും അറസ്റ്റുചെയ്തത്. പള്ളിക്കര കോടി കടപ്പുറത്ത് കാറിൽ സഞ്ചരിക്കുകയായിരുന്നു യുവാക്കൾ. മൂവരെയും റിമാൻഡ് ചെയ്തു. ലഹരിവിമുക്ത സംസ്ഥാനം എന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കിവരുന്ന ആൻറി ഡ്രഗ് കാമ്പയിൻ 'യോദ്ധാവി'നോട് അനുബന്ധിച്ച് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന 'ക്ലീൻ കാസർകോട്' ഓപറേഷന്റെ ഭാഗമായി ബേക്കൽ ഡിവൈ.എസ്.പി സുനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.