ചേർപ്പ്: നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ കഥകളി അരങ്ങത്തേക്ക്. പ്രായം വകവെക്കാതെ കഥകളി അഭ്യസിച്ച ഗിരിജ പെരുവനം മഹാദേവ ക്ഷേത്രനടയിൽ ഈമാസം ഒമ്പതിന് അരങ്ങേറ്റത്തിന് തയാറെടുക്കുകയാണ്. കഥകളിക്കൊപ്പം മോഹിനിയാട്ടവും പരിശീലിക്കുന്നത്.
രണ്ടുവർഷം മുമ്പ് ഊരകം എൻ.എസ്.എസ് കരയോഗത്തിെൻറ 'സർഗശ്രീലകം' പരിശീലന ക്ലാസിൽ 70 വയസ്സുള്ളവരുടെ കഥകളി അവതരണം കണ്ടതാണ് പ്രചോദനമെന്ന് ഗിരിജ പറയുന്നു. കൂട്ടുകാരി ശൈലജ കുമാറിെൻറ പിന്തുണയും പ്രേരകമായി. തുടർന്ന് ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ കലാനിലയം പ്രിൻസിപ്പലായിരുന്ന കലാമണ്ഡലം ഗോപിയുടെ ശിക്ഷണത്തിൽ കഥകളി അഭ്യസിച്ച് തുടങ്ങി.
ഇതിനിടെ കോവിഡ് കാരണം പഠനം ഓൺലൈനിലായി. 'കല്യാണ സൗഗന്ധിക'ത്തിലെ പാഞ്ചാലിയായാണ് അരങ്ങേറ്റത്തിൽ വേഷമിടുന്നത്. ശൈലജ കുമാറും അന്ന് അരങ്ങേറ്റം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.