ഉ​മ്പാ​യി മ്യൂ​സി​ക് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടാ​ഗോ​ർ ഹാ​ളി ൽ ന​ട​ന്ന ശ​ര​ണ്യാ​സ്

സ​ഹ​സ്ര ക​ൾ​ച​റ​ൽ ട്ര​സ്റ്റി​ന്റെ ക​ഥ​ക് ഫ്യൂ​ഷ​ൻ                                  

ഗസലും കഥക്കും ഒന്നിച്ച് ഉത്സവമായി

കോഴിക്കോട്: ഹിന്ദുസ്ഥാനി ഈണത്തിന്‍റെ അകമ്പടിയിൽ അവതരിപ്പിക്കുന്ന കഥക് മെഹഫിൽ ഉമ്പായി ഫെസ്റ്റിന്റെ രണ്ടാം ദിനവും പുതിയ അനുഭവമായി. സൂഫി ഈണങ്ങളിൽ സമാപിച്ച കഥക് മെഹ്ഫിൽ പ്രശസ്ത നർത്തകി ശരണ്യ ജസ്ലിനും സംഘവുമാണ് അവതരിപ്പിച്ചത്.

സിത്താറിൽ കെ.ജെ. പോൾസണും തബലയിൽ ഷഹിൻ പി. നാസറും പാശ്ചാത്തലമൊരുക്കി. ശരണ്യയുടെ ആറ് ശിഷ്യർ ഒപ്പം നൃത്തം അവതരിപ്പിച്ചു. സ്വദേശത്തും വിദേശത്തുമായി ശരണ്യ സഹസ്രയുടെ ബാനറിലാണ് പരിപാടി അവതരിപ്പിക്കുന്നത്. കഥക് മെഹ്ഫിന് മുന്നോടിയായി വേദിയിൽ റഫി, മുകേഷ്, കിഷോർ, ലത, ബാബുരാജ് എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കി ഗായകരായ മുനീബ്, നയൻ ജെ. ഷാ, ഡോ. അനു ദേവാനന്ദ്, ഗോപിക മേനോൻ, ദേവനന്ദ രാജേഷ്, കെ. സലാം, ഗുലാംബ്ജാൻ എന്നിവർ ആലപിച്ചു.

കീ ബോർഡിൽ എം. ഹരിദാസ്, ഗിറ്റാറിൽ സോമൻ, റിഥം പാഡിൽ അസീസ്, തബലയിൽ ഫിറോസ് എന്നിവർ അകമ്പടിയൊരുക്കി. ബന്ന ചേന്ദമംഗലൂർ അവതാരകനാണ്. ഉമ്പായി മ്യൂസിക് അക്കാദമി ഒരുക്കുന്ന ഹിന്ദുസ്ഥാനി സംഗീതോത്സവം ബുധനാഴ്ച സമാപിക്കും.

Tags:    
News Summary - Ghazal and Kathak became a festival together

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.