തിരുവനന്തപുരം: ഡോ.വി.ടി.വി. മോഹനന്‍, ഡോ. സ്മിത കെ. നായര്‍ എന്നിവര്‍ രചിച്ച കണ്ണൂര്‍ ഭാഷാഭേദ നിഘണ്ടു കഥാകൃത്ത് ടി. പദ്മനാഭന്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ സര്‍വകലാശാല ഭാഷാവൈവിധ്യപഠനകേന്ദ്രം ഡയറക്ടര്‍ ഡോ.എ.എം. ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എം. സത്യന്‍ മുഖ്യാതിഥിയായി.
കണ്ണൂര്‍ പിലാത്തറ സെന്റ് ജോസഫ് കോളജില്‍ നടന്ന ചടങ്ങിൽ ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. എന്‍. ജയകൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. പിലാത്തറ സുഹൃദ് സംഘം, പിലാത്തറ.കോം എന്നിവ സംഘടിപ്പിച്ച പരിപാടിയില്‍ തളിപ്പറമ്പ് സര്‍ സയ്യദ് കോളജ് പ്രിന്‍സിപ്പള്‍ ഡോ. ഇസ്മായില്‍ ഓലായിക്കര, പിലാത്തറ സെന്റ് ജോസഫ് കോളജ് പ്രിന്‍സിപ്പള്‍ ഡോ. കെ.സി. മുരളീധരന്‍, ഡോ. പദ്മനാഭന്‍ കാവുമ്പായി,റാഫി പൂക്കോം, പ്രദീപ് മണ്ടൂര്‍, ഷനില്‍, ഗ്രന്ഥകർത്താക്കളായ ഡോ.വി.ടി.വി. മോഹനന്‍, ഡോ. സ്മിത കെ. നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.