കർണികാർ: ദേശീയ ചിത്ര കല ക്യാമ്പ് വടകരയിൽ

കല ദേശ,ഭാഷ അതിർവരമ്പുകൾക്കതീതമായതാണ് എന്ന സന്ദേശവുമായി ദേശീയ തലത്തിൽ ചിത്രകാരന്മാരുടെ കൂട്ടായ്മയായ പിന്റൊറസ് ക്രീയേറ്റീവ് പീപ്പിൾ സംഘടിപ്പിക്കുന്ന കർണികാർ എന്ന ദേശിയ ചിത്രകല ക്യാമ്പിനായി വടകര ഒരുങ്ങുന്നു.

ഏപ്രിൽ 11 ചൊവ്വഴ്ച്ച ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ചിത്രകാരന്മാർ വടകര മുൻസിപ്പൽ പാർക്കിൽ സംഗമിക്കുകയും അവിടെ വച്ചു ക്യാൻവാസ് കളിൽ ചിത്രങ്ങൾ വരയ്ക്കും. ആർട്ട്‌ ഫോർ ഹ്യുമാനിറ്റി എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന പിന്റോറസിന്റെ ഏഴാമത് ചിത്ര കലാ ക്യാമ്പ് ആണ് വടകര സാക്ഷ്യം വഹിക്കുന്നത്.

കേരളത്തിലെ മുതിർന്ന ചിത്രകാരന്മാരായ സുനിൽ അശോക പുരം, കെ സുധീഷ്, രാജേന്ദ്രൻ പുല്ലൂർ, ടി. ആർ ഉദയ കുമാർ എന്നിവർക്കൊപ്പം കർണ്ണാടകയിലെ ദാവൻഗരെയിലെ പ്രശസ്ഥ തിയേറ്റർ ആർട്ടിസ്റ്റും ചിത്രകാരനുമായ രവീന്ദ്ര അരളഗുപ്പി, ബംഗലൂരു വിലെ മഹേഷ്‌ ഹുല്ലിയൂർ, മുത്തുരാജ് ടി ബേഗൂർ, ഗോവയിലെ പ്രശസ്ഥ നിർമ്മിതി ചിത്രകാരനായ സന്ദേശ് ഗോണ്ടേൽക്കാർ, തമിൾ നാട്ടിൽ നിന്നും ടി. ജി തായ്മാനവൻ, ആനന്ദ് ജി. കെ വർമ്മ, സീരാളൻജയന്തൻ, കെ ശ്രീകുമാരൻ, കുമരേശൻ, വിനോധ് കുമാർ എന്നിവർക്കൊപ്പം പ്രിയജ ജുജു, കെ. പി രത്നവല്ലി, പ്രിയ ഗോപാൽ, ശ്രീലത കണ്ണാടി, രമേശ്‌ രഞ്ജനo പ്രമോദ് മണിക്കോത്ത്, അരുൺജിത് പഴശ്ശി, കെ ടി രെജിത്ത്, ബിജോയ്‌ കരേ തയ്യിൽ, രാംദാസ് കക്കട്ടിൽ,ശ്രീജിത്ത്‌ വിലാതപുരം തുടങ്ങിയ ചിത്രകാരന്മാരും ക്യാമ്പിൽ പങ്കെടുക്കുന്നു. ചിത്രകാരന്മാരായ ജഗദീഷ് പാലയാട്ട്, ശ്രീകുമാർ മാവൂർ, രാജേഷ് കെ എടച്ചേരി, സജേഷ് ടീവി എന്നിവർ ക്യാമ്പ് ക്യൂറേറ്റർമാരായിരിക്കും.

Tags:    
News Summary - Karnikar: National Fine Art Camp at Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.