ക​ലാ​മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ലൈ​േ​ബ്ര​റി​യ​ൻ ഡോ. ​എ. ലേ​ഖ 

കലാമണ്ഡലത്തിലെ 268 അപൂർവ താളിയോല ഗ്രന്ഥങ്ങൾ ഡിജിറ്റലാക്കുന്നു

ചെ​റു​തു​രു​ത്തി: ലോ​ക​പ്ര​ശ​സ്ത​മാ​യ കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ 268 അ​പൂ​ർ​വ താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ൽ ആ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് വാ​യ​ന​ദി​ന​ത്തി​ൽ പു​സ്ത​ക പ്രേ​മി​ക​ൾ.തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യും ക​ലാ​മ​ണ്ഡ​ലം കൂ​ത്ത​മ്പ​ലം ഉ​ണ്ടാ​ക്കാ​നു​ള്ള രൂ​പ രേ​ഖ​ക​ൾ ത​യ്യാ​റാ​ക്കി​യ വ്യ​ക്തി​യു​മാ​യ ഡി. ​അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ സം​ഭാ​വ​ന ചെ​യ്ത താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ളും മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ എ​ഴു​തി​യ നി​ര​വ​ധി പു​സ്ത​ക​ങ്ങ​ളു​മാ​ണ് ഡി​ജി​റ്റ​ലാ​ക്കു​ന്ന​ത്. ക​ലാ​മ​ണ്ഡ​ലം ആ​രം​ഭി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

അ​ക്കാ​ദ​മി​ക് പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കും വി​ധം വ​ള്ള​ത്തോ​ൾ ന​ഗ​ർ കാ​മ്പ​സി​ലും നി​ള കാ​മ്പ​സി​ലും ആ​യി 40,000 പു​സ്ത​ക​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ നി​ര​വ​ധി ഗു​രു​ക്ക​ന്മാ​ർ എ​ഴു​തി​യ ക​ഥ​ക​ളി​യു​ടെ​യും മോ​ഹി​നി​യാ​ട്ട​ത്തി​ന്റെ​യും ഭ​ര​ത​നാ​ട്യ​ത്തി​ന്റെ​യും വാ​ദ്യ​ങ്ങ​ളു​ടേ​യും എ​ല്ലാ ക്രി​യ​ക​ളും പ​ഠി​ക്കാ​ൻ പ​റ്റി​യ ഗ്ര​ന്ഥ​ങ്ങ​ളും ക​ലാ​മ​ണ്ഡ​ല​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. വാ​യ​ന​ക്കും റ​ഫ​റ​ൻ​സി​നും സൗ​ക​ര്യ​മു​ള്ള വ​ലി​യ കെ​ട്ടി​ട​മാ​ണ് ലൈ​ബ്ര​റി​ക്കാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ദേ​ശ, വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ​ഗ​വേ​ഷ​ണ പ​ണ്ഡി​ത​രും ഉ​ന്ന​ത​പ​ഠ​ന വി​ദ്യാ​ർ​ഥി​ക​ളും ഇ​വി​ടെ നി​ത്യ സ​ന്ദ​ർ​ശ​ക​രാ​ണ്. ഇ​വി​ടെ​നി​ന്ന് നി​ര​വ​ധി​പേ​ർ ഗ​വേ​ഷ​ണ ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.ഇ​വി​ടെ എ​ത്തു​ന്ന വി​ദേ​ശി​ക​ൾ ആ​ദ്യം അ​ന്വേ​ഷി​ക്കു​ന്ന​ത് താ​ളി​യോ​ല ഗ്ര​ന്ഥ​ങ്ങ​ൾ ആ​ണെ​ന്ന് ലൈ​േ​ബ്ര​റി​യ​ൻ ഡോ. ​എ. ലേ​ഖ പ​റ​ഞ്ഞു.

Tags:    
News Summary - Digitizing 268 Rare Palm Leaf Texts of kerala Kalamandalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-17 07:45 GMT